പള്ളിയിൽ കൂട്ടമണിയടിച്ചതോടെ ഇടവക ജനം ഉൾപ്പെടെ വലിയ ആൾക്കൂട്ടം പള്ളിയിലേക്ക് എത്തുകയായിരുന്നു. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തുകയുമായിരുന്നു.
advertisement
സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പി കെ സദൻ സ്ഥലത്തെത്തിയിരുന്നു. നിരവധി ആളുകളും പള്ളിമുറ്റത്തെത്തിയിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുതെന്നും ഷോൺ പറഞ്ഞു. നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലാ രൂപതയും പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.
പാലാ ഡിവൈഎസ്പി പി.കെ. സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ എ.പി. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ ക്യാമറകള്‍ സംഭവസമയത്ത് ഓഫായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം അക്രമിസംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ പൊലീസിന് നാട്ടുകാര്‍ കൈമാറി.
