TRENDING:

ബംഗളുരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി

Last Updated:

അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ വിദ്യാർത്ഥികളിൽ നിന്ന് എസ്എംഎസി തട്ടിയത് ലക്ഷങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബംഗളുരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ സംഭവത്തിൽ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു പൂട്ടി. ഈ സ്ഥാപനത്തിനെതിരായി പത്തോളം വിദ്യാർത്ഥികൾ പരാതിയുമായി കിളമാനൂർ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടച്ചുപൂട്ടൽ നടപടി. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനാൽ പ്രവർത്തിക്കാൻ ലൈസൻസ് നല്കിയിരുന്നില്ലെന്ന് പഞ്ചായത്ത്. അഡ്മിഷൻ ഫീസ് ഇനത്തിലുൾപ്പെടെ വിദ്യാർത്ഥികളിൽ നിന്ന് എസ്എംഎസി തട്ടിയത് ലക്ഷങ്ങൾ.
advertisement

Also read-പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

രാജീവ് ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കർണ്ണാടക കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോളജിൽ അഡ്മിഷൻ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ എസ്എംഎസി ശാഖാ 2022ലാണ് ഇവിടുത്തെ 10 വിദ്യാർത്ഥികൾക്ക് വ്യാജ അഡ്മിഷൻ ലെറ്റർ നൽകിയത്. അഡ്മിഷൻ ഫീ ഇനത്തിൽ 65,000 രൂപയോളം ഇവർ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തിയിരുന്നു. തുടർന്ന് ബംഗളുരുവിൽ എത്തിയ വിദ്യാർഥികൾ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചു പൂട്ടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബംഗളുരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി
Open in App
Home
Video
Impact Shorts
Web Stories