പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

Last Updated:

ആലുവ സ്വദേശിയായ അബ്ദുൽ ലാഹിറിൽ നിന്ന് 2018 ജൂലൈയ്ക്കും 2022 മാർച്ചിനും ഇടയിൽ 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ്‌ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്

ഹഫീസ്
ഹഫീസ്
ബെംഗളൂരു: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപയും സ്വർണവും തട്ടിയെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ അറസ്റ്റ് ചെയ്തത്. യുഎഇയിൽ സ്‌കൂളുകളും കൺസ്ട്രക്ഷൻ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുൽ ലാഹിറിൽ നിന്ന് 2018 ജൂലൈയ്ക്കും 2022 മാർച്ചിനും ഇടയിൽ 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്.
കൊച്ചി മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഇതിനായി വൻകിട സ്വത്ത് ഇടപാടുകളുടെയും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകളുടെയും വ്യാജ രേഖകൾ ഉണ്ടാക്കിയെന്നാണ് ആരോപണം.
ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമ്മീഷണറുടെ വ്യാജകത്ത് തയാറാക്കി പണം തട്ടിയ കേസിലാണ് ഇപ്പോൾ ഹഫീസിനെ അറസ്റ്റ് ചെയ്തതെന്ന് ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ പറഞ്ഞു. ആദായനികുതി ചീഫ് കമ്മീഷണറുടെ പേരിലുള്ള വ്യാജ ഒപ്പും സീലും പതിച്ച് കത്ത് തയാറാക്കി ഒരുകോടി രൂപ തട്ടിയെടുത്തതായാണ് ഗോവയിലെ കേസ്.
advertisement
2022 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പൊലീസിൽ ലാഹിർ പരാതി നൽകിയത്. 108 കോടി രൂപയും സ്വർണാഭരണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. പിന്നീട് അന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ചെന്ന കുറ്റത്തിന് എറണാകുളം ജില്ലയിലെ അക്ഷയ് എന്നയാളും കേസിൽ പ്രതിയാണ്. ഇതിനിടെയാണ് ഗോവയിലെ കേസിൽ ഇപ്പോൾ ഹഫീസ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച യുവാവിനെ കോടതിൽ ഹാജരാക്കി കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
Next Article
advertisement
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
  • കെ.ടി ജലീൽ എംഎൽഎ, കുഞ്ഞാലിക്കുട്ടിക്കും ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവുമായി.

  • മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമസഭയിൽ ഉന്നയിക്കാൻ ജലീൽ ലീഗിനെ വെല്ലുവിളിച്ചു.

  • കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുതെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതി.

View All
advertisement