മേരിയും ഷൈജുവും മാത്രമാണ് വീട്ടിലുള്ളത്. ശരീരത്തിന്‌റെ ഒരു ഭാഗം തളർന്നതിനെതുടർന്ന് മേരി കുറച്ചുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് മേരി തിരിച്ച് വീട്ടിലേക്കെത്തിയത്. രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ മേരിയെ മർദിക്കുകയും ചെയ്തു.
Also Read-പാലക്കാട് വയോധിക വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ
മർദനത്തിനിടെ മേരിയുടെ തല ഭിത്തിയിലിടിച്ച് പൊട്ടി. തുടർന്ന് അമ്മ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതും ഷൈജുവാണ്. ബന്ധുക്കളെത്തി മേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയെ കൊലപ്പെടുത്തിയെന്ന് ഷൈജു സമ്മതിച്ചു.
advertisement
രക്തം പുരണ്ട വസ്ത്രം ഉൾപ്പെടെ മാറ്റിയ ശേഷമാണ് ഷൈജു ബന്ധുക്കളെ വിവരമറിയിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടായതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
