പാലക്കാട് വയോധിക വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയു(68)ടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്.
വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മേരിയെ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം മേരിയുടെ മകൻ ഷൈജുവിന് മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഷൈജുവിനെ മംഗലം ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മേരിയുടെ സഹോദരൻ ജോൺസന്റെ ഭാര്യ കമലത്തിന്റെ പരാതിയിൽ മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
Location :
First Published :
October 04, 2022 5:17 PM IST


