TRENDING:

കുടുംബതർക്കത്തെത്തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് മരുമകൻ കത്രിക കൊണ്ട് മുറിച്ചെടുത്തു

Last Updated:

ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി മരുമകൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു

advertisement
കുടുംബതർക്കത്തെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ദുങ്കാരി കെ ബാന്ധ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോഹൻലാൽ എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി സോഹൻലാൽ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
News18
News18
advertisement

ആറ് വർഷം മുൻപായിരുന്നു സോഹൻലാലിന്റെ വിവാഹം. എന്നാൽ ഭാര്യയുടെ കുടുംബവുമായി ഇയാൾ ഏറെ നാളായി തർക്കത്തിലായിരുന്നു. ദാമ്പത്യ കലഹത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സോഹൻലാലും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ തർക്കം പരിഹരിക്കാൻ സമുദായ നേതാക്കൾ നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. വെള്ളിയാഴ്ച വീട്ടിൽ വെച്ചുണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെ, മരുമകനെതിരെ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഭാര്യാമാതാവായ കെലി ദേവി . ഈ സമയത്താണ് സോഹൻലാൽ ഇവരെ തടഞ്ഞുനിർത്തി കത്രിക ഉപയോഗിച്ച് ആക്രമിക്കുകയും മൂക്ക് മുറിച്ചെടുക്കുകയും ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. പരിക്കേറ്റ കെലി ദേവിയെ കൂടുതൽ ചികിത്സയ്ക്കായി ഗുജറാത്തിലെ മെഹ്സാനയിലേക്ക് കൊണ്ടുപോയി. നിലവിൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് സർവണ എസ്.എച്ച്.ഒ മോഹൻ ലാൽ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബതർക്കത്തെത്തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് മരുമകൻ കത്രിക കൊണ്ട് മുറിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories