കേസില്‍ സഹായികളായ ഷാനവാസ് (39), ഷെഫിന്‍ഷാ (24) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെയാണ് ഇരുചക്രവാഹനത്തില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാന്‍ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം. ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
വണ്ടന്‍മേട് ഇന്‍സ്‌പെക്ടറും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനില്‍ വര്‍ഗീസിന്റെ ഇരുചക്രവാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. പിന്നാലെയാണ് സുനിലിനെ ആരെങ്കിലും കുടുക്കിയതായിരിക്കുമോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയത്.
advertisement
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കാന്‍ ഭാര്യ സൗമ്യ വിദേശത്തുള്ള കാമുകന്‍ വിനോദും ഇയാളുടെ സുഹൃത്ത് ഷാനവാസുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയാണെന്ന് കണ്ടെത്തിയത്. മാനസികമായി ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ തന്റെ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഈ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഈ മാസം 18ന് മറ്റു വിനോദും സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയാറ്റില്‍ വെച്ച് എംഡിഎംഎ സൗമ്യക്ക് കൈമാറി. പിന്നീട് സൗമ്യ ഇത് ഭര്‍ത്താവിന്റെ ഇരുചക്രവാഹനത്തില്‍ വെച്ചു. വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. വിദേശത്തേക്ക് പോയ കാമുകന്‍ വിനോദും മറ്റുള്ളവരും ചേര്‍ന്ന് വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യവിവരം പൊലീസിനും മറ്റ് ഇതര ഏജന്‍സികള്‍ക്കും കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സുനിലിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെത്തുന്നത്.