വിദ്യാർഥിയെ ആദ്യമായി 2024 ഒക്ടോബറിൽ അമ്മയുടെ അമ്മയാണ് ചികിത്സയ്ക്കായി ക്ലിനിക്കിൽ കൊണ്ടുവന്നത്. തുടർചികിത്സയ്ക്കായി കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് കുട്ടി ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നു. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടർന്ന്, അഞ്ച് തവണ ഇയാൾ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതായും പരാതിയിൽ പറയുന്നു.
കുട്ടി ഈ വിവരം സ്കൂളിലെ സുഹൃത്തിനോട് പറഞ്ഞു. തുടർന്ന് സുഹൃത്ത് സ്കൂൾ കൗൺസിലറോട് ഈ കാര്യം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പാലക്കാട് ചൈൽഡ് ലൈനിൽ വിവരം റിപ്പോർട്ട് ചെയ്തതോടെയാണ് കൃത്യം പുറത്തറിയുന്നത്. പാലക്കാട് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.
advertisement
