അമൽ ജ്യോതി കോളേജിലെ സമരം പിൻവലിച്ചു; വാർഡൻ സിസ്റ്റർ മായയെ നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ്
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, സഹകരണമന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ വിദ്യാര്‍ഥി പ്രതിനിധികളുമായും കോളേജ് മാനേജ്മെന്‍റുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ധാരണയായത്. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു.ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നൽകി.
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
advertisement
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്ഒഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല.അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും – മന്ത്രി പറഞ്ഞു.