അമൽ ജ്യോതി കോളേജിലെ സമരം പിൻവലിച്ചു; വാർഡൻ സിസ്റ്റർ മായയെ നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ്
- Published by:Rajesh V
- news18-malayalam
Last Updated:
സമരം തത്കാലം നിർത്തിയതായി വിദ്യാർത്ഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു. വിദ്യാർത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നൽകി.
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്ഒഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല.

അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും – മന്ത്രി പറഞ്ഞു.
advertisement

സമരം തത്കാലം നിർത്തിയതായി വിദ്യാർത്ഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. മന്ത്രി വി എൻ വാസവനും യോഗത്തില്‍ പങ്കെടുത്തു. അതേസമയം മഹാരാജാസ് പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 07, 2023 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൽ ജ്യോതി കോളേജിലെ സമരം പിൻവലിച്ചു; വാർഡൻ സിസ്റ്റർ മായയെ നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ്