TRENDING:

വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ച സ്വർണം ജീവനക്കാരൻ മോഷ്ടിച്ചു

Last Updated:

കടയിൽ 35-വർഷത്തോളമായി ജോലി ചെയ്യുന്ന ആളാണ് പ്രതി സുനില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വടകരയിൽ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. വടകര മാർക്കറ്റ് റോഡിലെ ​ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്നു മോഷണത്തിന് പിടിയിലായത്. വിവാഹ ആവശ്യത്തിനുവേണ്ടി കടയുടമയായ ​ഗീത ലോക്കറിൽ നിന്നും സ്വർണമെടുത്ത് കടയിൽ സൂക്ഷിച്ചിരുന്നു. ഈ സ്വർണമാണ് മോഷണം പോയത്.
വടകരയിൽ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ
വടകരയിൽ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ
advertisement

ജൂൺ രണ്ടിനായിരുന്നു 24 പവൻ സ്വർണം മോഷണം നടന്ന വിവരം കടയുടമ ഗീത അറിയുന്നത്. ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലായിരുന്നു കടയിലെ ജീവനക്കാരൻ സുനിലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

​ഗീതയുടെ കടയിൽ 35-വർഷത്തോളമായി ജോലി ചെയ്യുന്ന ആളാണ് പ്രതി സുനില്‍. വിവാഹ ആവശ്യവുമായി ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഗീത കടയില്‍ സൂക്ഷിച്ചത്. ഇത് മനസ്സിലാക്കിയിട്ടാണ് പ്രതി സ്വർണം മോഷ്ടിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ച സ്വർണം ജീവനക്കാരൻ മോഷ്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories