TRENDING:

Imprisonment| മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്

Last Updated:

പെരിന്തൽമണ്ണ സ്പെഷ്യൽ ഫസ്റ്റ്ട്രാക്ക് ജഡ്ജ് കെ പി അനിൽകുമാർ ആണ് വിധി പറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം (Malappuram) വണ്ടൂരിൽ (Wandoor) 12 കാരിയായ മകളെ (Daughter) ലൈംഗികമായി പീഡിപ്പിച്ച (sexually abusing) രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി.
court
court
advertisement

2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ സ്പെഷ്യൽ ഫസ്റ്റ്ട്രാക്ക് ജഡ്ജ് കെ പി അനിൽകുമാർ ആണ് വിധി പറഞ്ഞത്.

പ്രതിക്ക് 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോലീസ് ഇൻസ്പെക്ടർമാരായ വി ബാബുരാജൻ, എ ജെ.ജോൺസൺ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ത പി പരമേശ്വരത്ത് ഹാജരായി.

advertisement

ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

advertisement

Also Read- Arrest| പൊലീസുകാരനെ ബോംബെറിഞ്ഞ കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ

ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Imprisonment| മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്
Open in App
Home
Video
Impact Shorts
Web Stories