ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ കാണിക്കാൻ ആശുപത്രിയില്‍ എത്തിയതായിരുന്നു അരുൺ. ഇതിനു ശേഷം അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. തുടര്‍ന്ന് 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു.
എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 15, 2024 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചായ കുടിച്ചശേഷം ബാക്കി തുക ചോദിച്ചു; യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച തട്ടുകടക്കാരന്‍ പിടിയില്‍