advertisement

ചുണ്ടിൽ ലിപ്സ്റ്റിക്ക്; കയ്യിൽ വ്യാജ ആധാർ; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതിയ കാമുകൻ പിടിയിൽ

Last Updated:

സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും ഇയാൾ ധരിച്ചിരുന്നു

പഞ്ചാബ്: കാമുകിക്കു വേണ്ടി പെൺവേഷത്തിൽ എത്തി പരീക്ഷയെഴുതിയ യുവാവ് പിടിയില്‍. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങാണ് പിടിയിലായത്. പരിക്ഷയ്ക്കെത്തിയ യുവാവ് ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ പെണ്‍വേഷത്തിൽ എത്തുകയും ഇതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകൾ കൃത്രിമമായി ഉണ്ടാക്കിയുമാണ് ഇയാൾ പരീക്ഷയ്ക്കെത്തിയത്.
പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ജനുവരി 7നാണ് സംഭവം. ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു വേണ്ടിയാണ് ഇയാൾ ഈ സാഹസികതയ്ക്ക് മുതിർന്നത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ ചുണ്ടിൽ ലിപ്സ്റ്റിക്ക്, വള, പൊട്ട് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.
advertisement
എന്നാല്‍ ബയോമെട്രിക് പരിശോധനയിൽ‌ ഇയാൾ പിടിക്കപ്പെടുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തിൽ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതർ വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചുണ്ടിൽ ലിപ്സ്റ്റിക്ക്; കയ്യിൽ വ്യാജ ആധാർ; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതിയ കാമുകൻ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement