TRENDING:

പഠിക്കുന്നതും ജോലി ചെയ്യുന്നതും ബംഗളുരുവിൽ; കൊല്ലത്ത് എത്തിയവരുടെ ബാഗിൽ സൂക്ഷിച്ചത് MDMA

Last Updated:

ട്രെയിൻ മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും കാറിൽ വരവേ ബൈക്കിൽ എക്സ്സൈസിന്റെ പ്രത്യേക സ്‌ക്വാഡ് പിന്തുടരുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലത്തെ ലഹരി വേട്ടയിൽ 61.5ഗ്രാം MDMAയുമായി അഞ്ചുപേർ പിടിയിൽ. കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും വിദ്യാർത്ഥികൾ കൊണ്ടുവന്ന MDMAയാണ് കൊല്ലം എക്സൈസ് പിടികൂടിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇടപ്പള്ളികോട്ട സ്വദേശികളായ ബിവിൻ, മുഹമ്മദ് ഷാ, ആദർശ്, ഹേമന്ത്, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഏറെ നാളായി എക്സ്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് MDMA കടത്തിക്കൊണ്ട് വരവേയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ട്രെയിൻ മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും കാറിൽ വരവേ ബൈക്കിൽ എക്സ്സൈസിന്റെ പ്രത്യേക സ്‌ക്വാഡ് പിന്തുടരുകയായിരുന്നു. ഒപ്പം വാഹന പരിശോധനയും ശക്തമാക്കി. കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ 61.5 ഗ്രാം MDMA കണ്ടെത്തി.

advertisement

പിടിയിലായവരിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഉപയോഗത്തിനും വില്പനയ്ക്കുമായാണ് പ്രതികൾ MDMA എത്തിച്ചതെന്നാണ് വിലയിരുത്തൽ. ഇതിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Summary: The excise department in Kollam seized 61.5 grams of MDMA from students and workers from Bengaluru. The excise team has long been kept them under radar, before jumping into action. They were involved in trafficking MDMA from Bengaluru to Kollam. They reached Kayamkulam in train and travelled by road via motorbikes and cars. The consignment is supposedly meant for consumption and sales

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പഠിക്കുന്നതും ജോലി ചെയ്യുന്നതും ബംഗളുരുവിൽ; കൊല്ലത്ത് എത്തിയവരുടെ ബാഗിൽ സൂക്ഷിച്ചത് MDMA
Open in App
Home
Video
Impact Shorts
Web Stories