ശ്രീകണ്ഠപുരം പെരുവളത്ത് പറമ്പ് സ്വദേശിയുടെ റേഷന്‍ കാര്‍ഡ് മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളുടെ പേരിലുള്ള ബിപിഎല്‍ കാര്‍ഡ് വേഗം എപിഎല്‍ കാര്‍ഡ് ആക്കണമെന്നും ഇതുവരെ ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നുലക്ഷം രൂപ സര്‍ക്കാരിലേക്ക് അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത്രേയും തരാൻ പറ്റില്ലെന്ന് അറിയിച്ചതേടെ 15,000 രൂപയാക്കി. ആദ്യഘട്ടം 10,000 രൂപ നല്‍കിയെന്നും 5000 രൂപയ്ക്ക് കൂടി നിര്‍ബന്ധം പിടിച്ചപ്പോഴാണ് വിജിലന്‍സിനെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. പുതുതായി അനുവദിച്ച കാര്‍ഡ് പരാതിക്കാരന് ലഭിക്കുകുയും ചെയ്തു.
advertisement
Also read-വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ
പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, ഹൈറേഷ്, സിജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.