വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ

Last Updated:

സ്ഥലം വാങ്ങുന്നതിന് അനുവദിച്ച രണ്ട് ലക്ഷത്തിൽനിന്ന് 20,000 രൂപയാണ് വിഇഒ കൈക്കൂലിയായി ആവശ‍്യപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു.

മലപ്പുറം: വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്നാണ് ഇയാള്‍ 10,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകി വരുന്നതാണ് 6 ലക്ഷം രൂപ. ഇതില്‍ നിന്ന് സ്ഥലം വാങ്ങുന്നതിനായി ലഭിച്ച രണ്ട് ലക്ഷത്തിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 20,000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത് എന്ന് വീട്ടമ്മ പറയുന്നു. എന്നാൽ ഇത്രേയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ തൽക്കാലം പതിനായിരം രൂപ നൽകാനും ബാക്കി പതിനായിരം രൂപ വീട് അനുവദിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു ഇതോടെ വീട്ടമ്മ വിജിലൻസിന് സമീപിക്കുകയായിരുന്നു.
advertisement
Also read-വാഹനത്തിന് സൈഡ് നൽകിയില്ല: മാനന്തവാടിയില്‍ കോളേജ് ബസ് തടഞ്ഞ് മര്‍ദനം; ഡ്രൈവര്‍ പരിക്ക്
കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ പി.ജ്യോതീന്ദ്രകുമാർ, എസ്ഐമാരായ എം.സജി, മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐമാരായ സലിം, ജിഫ്സ്, മധു, ഹനീഫ, പൊലീസ് ഓഫിസർമാരായ രത്നകുമാരി, വിജയകുമാർ, രാജീവ്, സന്തോഷ്, ശ്രീജേഷ്, ധനേഷ്, ഷിഹാബ്, ശ‍്യാമ, സുബിൻ, മലപ്പുറം ഇറിഗേഷൻ അസി.എൻജിനീയർ സബീബ്, കീഴാറ്റൂർ കൃഷി ഓഫിസർ നസ്മി അബ്ദുൽ ഖാദർ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement