വിവിധ ഇടങ്ങളിൽ നിന്നായി ഇയാൾ അഞ്ഞൂറോളം ലാപ്ടോപ്പുകൾ ആണ് മോഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ മേയ് 28 നും 31 നും ഇടയ്ക്കാണ് പരിയാരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മോഷണം നടത്തിയത്. മൂന്നാം വർഷ സൈക്യാട്രി വിദ്യാർഥിയായ എ ആർ അശ്വതിയുടെ ലാപ്ടോപ്പാണ് അപഹരിച്ചത്.
ഹോസ്റ്റലിൽ നിന്ന് വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ലാപ്ടോപ്പ് നഷ്ടമായ കാര്യം അശ്വതി മനസ്സിലാക്കുന്നത്. ഉടൻ തന്നെ പരിഹാരം പോലീസിൽ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
advertisement
Also Read-ഒരു പെഗ്ഗിന് 100 രൂപ; നീലൂർ കുഞ്ഞച്ചന്റെ 'ലൈവ് ബാർ' എക്സൈസ് പൂട്ടി
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സേലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ തമിഴ്സെൽവൻ സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയാണ്. തട്ടിയെടുത്ത ലാപ്ടോപ്പ് ഇയാൾ സേലത്ത് വിറ്റതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിയാരത്തെ മോഷണത്തിന് ശേഷം ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും എത്തിയിരുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് തമിഴ്ശൈൽവന ഗുജറാത്തിൽ മോഷണത്തിന് പിടിയിലായിരുന്നു. അവിടുത്തെ ജയിലിൽനിന്ന് ഇറങ്ങിയതിനു ശേഷം പലയിടങ്ങളിലായി മോഷണ പരമ്പര തന്നെ നടത്തി.
പരിയാരം ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോ, പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എസ് ശ്രീജിത്, എസ്.ഐ ശശി, എ.എസ്.ഐ എ.ജി അബ്ദുല്‍റൗഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ നൗഫല്‍, പ്രമോദ്, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.