കഴിഞ്ഞ പതിനാറാം തീയതി ആണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്താണ് പൊലീസ് തുടർ നടപടി സ്വീകരിച്ചത്. ചിങ്ങവനം സ്വദേശിയാണ് ശുചീകരണ തൊഴിലാളിയായ സച്ചിൻ. ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ആണ് ഇയാൾ ഇവിടെ ജോലി ചെയ്യുന്നത്.
Also Read- കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ
കഴിഞ്ഞ പതിനേഴാം തീയതി ആണ് പീഡനശ്രമം അരങ്ങേറിയത്. കോവിഡ് പോസിറ്റീവായി ആണ് ചികിത്സയിലിരിക്കെ വരാന്തയിലേക്ക് ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോഴാണ് രാത്രി വൈകി പെൺകുട്ടിയെ കടന്ന് പിടിക്കുന്നതും പീഡന ശ്രമം നടത്തിയതും. പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
advertisement
സംഭവത്തിൽ പരാതി നൽകിയ പെൺകുട്ടി നിർണായക വിവരങ്ങളാണ് പൊലീസിനോട് പറഞ്ഞത്. നേരത്തെ പീഡനത്തിന് ഇരയായിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു. ഇതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. 2017 ൽ ബന്ധുവിൽ നിന്നും ലൈംഗികപീഡനത്തിന് ഇരയായിരുന്ന തായി പെൺകുട്ടി വെളിപ്പെടുത്തി.. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബന്ധുവിനെ പോലീസ് പിടികൂടി.ചിങ്ങവനം പൊലീസ് ആണ് കേസിൽ അന്വേഷണം നടത്തിയത്. രണ്ട് പ്രതികളെയും പിടികൂടിയ പോലീസ് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Also Read- കോട്ടയത്ത് അർധരാത്രി വാടക വീട്ടിൽ വടിവാൾ ആക്രമണം; എന്താണ് സംഭവിച്ചതെന്നറിയാതെ പോലീസ്
സംഭവത്തിൽ മാനസിക സംഘർഷത്തിൽ ആയ പെൺകുട്ടിയെ പൊലീസ് കൗൺസിലിംഗ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ആറന്മുളയിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കോവിഡ് പോസിറ്റീവ് ആയ പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടു പോകുന്ന വഴി ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അന്നത്തെ കേസ്. സംസ്ഥാനത്തെ കോവിഡ് ട്രീറ്റ്മെന്റ് സെൻസറുകളിൽ പലയിടത്തും ഉണ്ടാകുന്ന ദുരനുഭവങ്ങൾ നേരത്തെയും പുറത്ത് വന്നിരുന്നു. ലൈംഗിക പീഡന പരാതികളും ഉയർന്നിരുന്നു. എന്നാൽ നാട്ടകം സംഭവം പൊലീസ് പുറത്തു പറഞ്ഞിരുന്നില്ല. പ്രതികൾ അറസ്റ്റിലായത് വരെ പോക്സോ കേസ് എന്ന നിലയിൽ ഇത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.