കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ
Last Updated:
കുട്ടികളെ ആദ്യം കുളത്തിലേക്ക് തള്ളിയിട്ടതിനു ശേഷം മാതാപിതാക്കൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
ഷാഹ്പുർ: ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ കൃഷി ആവശ്യത്തിനുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട ബാധ്യതയെ തുടർന്ന് കുടുംബത്തോടെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഷാഹ്പുർ താലൂക്കിലെ ദോരനാഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ച ആയിരുന്നു സംഭവം.
ഒമ്പതും നാലും വയസ് പ്രായമുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഭീമരയ സുർപുര (45), ശാന്തമ്മ സുർപുര (36), സുമിത്ര (12), ശ്രീദേവി (13), ശിവരാജ (9), ലക്ഷ്മി (നാല്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങൾ വിദഗ്ദരും അഗ്മിശമന സേനയും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
advertisement
ഭീമരയ സുർപുരയുടെ പേരിൽ ഭൂമി ഇല്ലെന്നും മാതാവിന്റെ പേരിലുള്ള രണ്ട് ഏക്കർ ഭൂമിയിലാണ് ഇദ്ദേഹം കൃഷി നടത്തി വന്നിരുന്നതെന്നും പൊലീസ് സൂപ്രണ്ട് ഡോ സി ബി വേദമൂർത്തി പറഞ്ഞു. കൃഷി ആവശ്യത്തിനായി ഇദ്ദേഹം 20 ലക്ഷം രൂപ കടമെടുത്തിരുന്നു. എന്നാൽ, കടുത്ത വിഷാദത്തെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
advertisement
കുട്ടികളെ ആദ്യം കുളത്തിലേക്ക് തള്ളിയിട്ടതിനു ശേഷം മാതാപിതാക്കൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ഏക്കറിൽ കൃഷി ചെയ്യാനായി 20 ലക്ഷം രൂപ വായ്പ എടുത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. പലിശ ഇടപാടുകാർ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
advertisement
അതേസമയം, ബല്ലാരിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ തന്റെ രണ്ടു മക്കളെയും കൊന്നതിനു ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. ഇരുപത്തിയെട്ടു വയസുള്ള സുനിത എന്ന യുവതിയാണ് നാലും വയസും പ്രായമുള്ള മകനെയും പതിനഞ്ചു മാസം മാത്രം പ്രായമുള്ള മകളെയും കൊന്ന് ആത്മഹത്യ ചെയ്തത്. വിവാഹബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.
Location :
First Published :
June 30, 2021 9:47 AM IST