TRENDING:

18 കാരിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ

Last Updated:

യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് പുതുപ്പാടിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ (college student) ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജാനിസിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഈ മാസം ഒന്നാം തീയതി രാത്രിയാണ് 18 കാരിയായ വിദ്യാര്‍ത്ഥിനിയെ താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടത്. അന്ന് മുതല്‍ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാൾ യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also read: തൃശൂരിൽ MDMAയുമായി ഫിറ്റ്നസ് ട്രെയിനറും ഫാഷന്‍ ഡിസൈനറുമായ യുവതികൾ പിടിയിൽ

ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തിരിച്ചെത്താതിരുന്നതിനാൽ ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചു. ശേഷം യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും, ചുരത്തിലെ ഒൻപതാം വളവിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Accused in abusing and abandoning a college-going young woman in Kerala was arrested by police from Coimbatore in Tamilnadu. The 18-year-old woman went missing after she left the hostel, promising to return after visiting home. The incident on June 1 was reported to police once she failed to return. Further investigation led to finding her from the 9th turning in the Thamarassery ghatt

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
18 കാരിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories