പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് സന്തോഷിന്‍റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച് നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തണമെന്ന ആവശ്യം സ്നേഹയുടെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്.
ഞായറാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് ഇരുവരെയും ആക്രമിച്ചത്. സ്നേഹയുടെ അച്ഛൻ ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.
advertisement
You May Also Like- 'എല്ലാം എന്‍റെ തെറ്റ്, ഭാര്യ മടങ്ങിവന്നാൽ സ്വീകരിക്കും' കൊട്ടിയത്തുനിന്ന് 19കാരനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഭർത്താവ്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് യുവതിയുടെ ബന്ധുക്കളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് നൽകിയ പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി. പിന്നീട് യുവതിയുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം അയച്ചു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തതായി സിഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.
കേരളത്തിൽ അടുത്ത നാളായി സമാന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രണയിച്ച് വിവാഹിതനായ നടേരി മഞ്ഞളാട്ട് കുന്നുമ്മൽ കിടഞ്ഞിയിൽ മുഹമ്മദ് സാലിഹിനെ (29) ആക്രമിച്ച കേസിൽ, വധുവിന്റെ അമ്മാവൻമാരായ പറേച്ചാൽ കബീർ, മൻസൂർ, ഇവരുടെ കൂട്ടാളി തൻസീർ എന്നിവരെ ഇൻസ്പെക്ടർ സുഭാഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസ്. പ്രതികളുടെ ബന്ധുവായ പെൺകുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ വിവാഹം 2 മാസം മുൻപ് റജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് വധുവിന്റെ വീട്ടുകാരുമായി രമ്യതയിൽ എത്തിയതോടെ നിക്കാഹ് നടത്താൻ തീരുമാനിച്ചിരുന്നു. ഈ മാസം മൂന്നിനു നിക്കാഹിനു വരുമ്പോൾ പ്രതികൾ കാർ തടഞ്ഞ് ആക്രമിച്ചതായാണു കേസ്