ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
റംസിക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആൻസി നാടുവിട്ടത്.
ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്കോട്ടയം/ കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പിന്നീട് നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആൻസി നാടുവിട്ടത്.
സമരത്തിന് നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) ആണ് ആൻസിയെ പൊലീസ് മൂവാറ്റുപുഴയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മുവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്.
Also Read- എട്ടര മിനിറ്റിൽ രണ്ട് കിലോമീറ്റർ ഓടിയെത്തണം; ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം
advertisement
മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ഇരവിപുരം പൊലീസിന് കൈമാറി. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസിയുടെ അഭിമുഖങ്ങൾക്ക് വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി.
Also Read- ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി പോലീസുകാരുടെ മുന്നിൽ വെച്ച് കരണത്തടിച്ചു
ജനശ്രദ്ധ ആകർഷിച്ച റംസി മരണക്കേസ് ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
advertisement
Also Read- കർണാടകയിൽ ഷിമോഗയ്ക്ക് സമീപം വൻ സ്ഫോടനം; 15 മരണം; മരണനിരക്ക് ഉയരാൻ സാധ്യത
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കൊട്ടിയം സ്വദേശിയായ റംസി (24) ജീവനൊടുക്കിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹ നിശ്ചയം കഴിഞ്ഞശേഷം, സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയൽ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.
Location :
First Published :
January 22, 2021 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്