TRENDING:

താലി തിരിച്ചുതരണമെന്ന് വീട്ടമ്മയുടെ അഭ്യർത്ഥന; താലി തിരികെ കൊടുത്ത് മാലയുമായി കള്ളൻ കടന്നു

Last Updated:

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വീട്ടിൽ മോഷണം നടത്തിയ കള്ളൻ വീട്ടമ്മയുടെ അഭ്യർത്ഥന പ്രകാരം താലി തിരികെ നൽകി മാലയുമായി കടന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെ തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.
News18
News18
advertisement

ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് കള്ളൻ അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതോടെ, മോഷ്ടാവിന്റെ ശ്രദ്ധ പാർവതിയുടെ കഴുത്തിൽ കിടന്ന താലിമാലയിലേക്കായി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നൽകി. ഈ സമയം താലി തിരികെ തരണമെന്ന് പാർവതി അപേക്ഷിച്ചു. ഇതോടെ കള്ളൻ മാലയെടുത്ത ശേഷം താലി തിരികെ കൊടുത്തു. ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ, ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
താലി തിരിച്ചുതരണമെന്ന് വീട്ടമ്മയുടെ അഭ്യർത്ഥന; താലി തിരികെ കൊടുത്ത് മാലയുമായി കള്ളൻ കടന്നു
Open in App
Home
Video
Impact Shorts
Web Stories