കുട്ടിയുടെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിനെതിരെ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അമ്മയ്ക്ക് എതിരെ കേസെടുക്കണമെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് പ്രതിയാക്കിയത്. ഐപിസി 201, 212 വകുപ്പുകള്‍ അനുസരിച്ച് പ്രതിയെ സംരക്ഷിച്ചതിനും കുട്ടിയെ മര്‍ദ്ദിക്കുന്നത് മറച്ചുവച്ചതിനുമാണ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
Also Read ഏഴുവയസുകാരന്റെ കൊലപാതകം: അമ്മക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം
മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മൂമ്മയുടെ രഹസ്യ മൊഴി കൂടി പരിഗണിച്ചായിരുന്നു അറസ്റ്റ്. ഏഴു വയസുകാരനെ മര്‍ദ്ദിക്കുന്നത് നേരില്‍ക്കണ്ട ഇളയകുട്ടിയെ ശിശുക്ഷേമ സമിതിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചിരുന്നു.
advertisement
