TRENDING:

കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച സംഭവം; മൂന്നു പേർ പിടിയിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമൻ (74), മോഹനൻ (54) എന്നിവരാണ് പിടിയിലായത് .
advertisement

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. സംശയം തോന്നിയ വിദ്യാർത്ഥിയുടെ അമ്മാവനാണ് ചൈൽഡ് ലൈനിന് പരാതി നൽകിയത്.

Also Read: 'സിപിഎം നേതാക്കൾ പീഡിപ്പിച്ചിരുന്നു'; നെയ്യാറ്റിൻകരയിൽ തൂങ്ങിമരിച്ച സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ്

വ്യത്യസ്ഥ ഇടങ്ങളിൽ വെച്ചാണ് പ്രതികൾ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. വാസു വിദ്യാർത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി ശേഷമാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമൻ സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചു. ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ ആൾ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.

advertisement

വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച സംഭവം; മൂന്നു പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories