ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയിലാണ് മൂന്ന് പേരും അറസ്റ്റിലായത്.
ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ
advertisement
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോയ പുഷ്പക് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. സംഭവത്തിൽ മറ്റ് നാലുപേർ കൂടി പിടിയിലാകാനുണ്ട്.
Also Read- റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറിയ എട്ടംഗ സംഘമാണ് അതിക്രമം കാട്ടിയത്. ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തില്‍ എത്തിയപ്പോഴായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്. യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമി സംഘത്തിനെതിരെ പ്രതികരിച്ച യാത്രക്കാരെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആറു യാത്രക്കാർക്ക് പരിക്കേറ്റു.
കാസറ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍, യാത്രക്കാര്‍ ഉച്ചത്തിൽ ബഹളം വെച്ചു. ഇതോടെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടിയിലായത്. മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കള്‍ പിടിയിലായവരിൽ നിന്ന് കണ്ടെത്തി. നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്.
"ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഇരുപത് വയസ്സുണ്ട്, അവരെ ഞങ്ങളുടെ വനിതാ ഓഫീസർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇപ്പോഴും യുവതി ചികിത്സയിൽ തുടരുകയാണ്. ഞങ്ങൾ എല്ലാ തെളിവുകളും ശേഖരിക്കുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നു. അവരെ കുറിച്ചുള്ള മുൻകാല കേസുകളുടെ വിവരങ്ങളും ഞങ്ങൾ പരിശോധിക്കുകയാണ്. നാലു പേർ കൂടി ഉടൻ പിടിയിലാകും," മുംബൈ ജിആർപി പോലീസ് കമ്മീഷണർ ക്വെയ്സർ ഖാലിദ് ട്വീറ്റ് ചെയ്തു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ക്രൈംബ്രാഞ്ചിന്റെ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ നിന്ന് പ്രതികൾ 96,390 രൂപയുടെ പണവും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നും കൂടുതലും മൊബൈൽ ഫോണുകളാണെന്നും 34,200 രൂപയുടെ സ്വത്ത് വകകൾ പോലീസ് കണ്ടെടുത്തതായും ഖാലിദ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 395, 397, 376 (ഡി) (കൂട്ട ബലാത്സംഗം), 354 (ഏതെങ്കിലും സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ കുറ്റകരമായ ബലപ്രയോഗം) തുടങ്ങിയ വകുപ്പുകൾ പ്രകാരം മുംബൈ ജിആർപി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.