മഠത്തുംപടി റെയില്‍വേ ഗേറ്റിലെത്തിയ പ്രതികള്‍ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ബഹളംവെച്ചു. ഇതിന് പിന്നാലെ മൂന്നുപേരും ചേർന്ന് അസഭ്യം പറഞ്ഞ് അഖില്‍രാജിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനു കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ സി.ഐ എ.സി.ബിബിൻ, എസ്.ഐ ടി.എൻ.ശ്രീകുമാര്‍, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി,പി.ഒ അനില്‍.എസ്.സിജു, ജിജോ, സാം, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
advertisement
അതേസമയം ട്രെയിനുകളുടെ എണ്ണം കൂടിയതോടെ മഠത്തുംപടി റെയിൽവേ ഗേറ്റ് യാത്രക്കാർക്ക് ദുരിതമായി മാറുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നതോടെ 15 മിനിട്ട് ഇടവിട്ട് ഗേറ്റ് അടച്ചിടുന്ന സ്ഥിതിവിശേഷമുണ്ട്. ആലാ, ചെറിയനാട്, മാവേലിക്കര ഭാഗങ്ങളിൽനിന്ന് ചെങ്ങന്നൂരിലേക്കുള്ള പ്രധാന റോഡിലാണ് മഠത്തുംപടി റെയിൽവേ ഗേറ്റ്. ചില സമയങ്ങളിൽ രണ്ടും മൂന്നും ട്രെയിനുകൾ കടന്നുപോയശേഷം മാത്രമാണ് ഗേറ്റഅ തുറക്കുന്നത്. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇത് നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.