കരിങ്ങന്നൂർ മേഖലയിൽ കാർഷിക വിളകള്‍ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരിങ്ങന്നൂർ സ്വദേശി മുരളീധരന്റെ വയലിൽ നിന്ന് അഞ്ചു വാഴക്കുലകൾ കഴിഞ്ഞ ഒമ്പതിന് മോഷണം പോയിരുന്നു. ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Also Read-വിവാഹ സത്കാരത്തിലെ കൂട്ടത്തല്ല്; 15 പേർക്കെതിരെ കേസ്; കല്യാണം നടന്നത് പൊലീസ് സംരക്ഷണത്തിൽ
രണ്ടു പൂവൻ കുലകളും ഒരു ഏത്തനും ഉള്‍പ്പെടെയാണ് മോഷണം പോയത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മോഷ്ടാക്കൾ വാഴക്കുല കടത്താനുപയോഗിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
advertisement
Also Read-തൃശൂരിൽ മദ്യലഹരിയിൽ വനിതാ എസ്.ഐയെ അധിക്ഷേപിച്ച രണ്ടു പേർ അറസ്റ്റിൽ
ഓയൂർ ജംക്ഷനിലെ ബേക്കറിയിൽ വിറ്റ വാഴക്കുലകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിലൊരാളായ സജീർ ഭാര്യാപിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.