വിവാഹ സത്കാരത്തിലെ കൂട്ടത്തല്ല്; 15 പേർക്കെതിരെ കേസ്; കല്യാണം നടന്നത് പൊലീസ് സംരക്ഷണത്തിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കല്യാണം വിളിച്ചില്ലെന്നും സമ്മാനമായി 200 രൂപ ഇരിക്കട്ടെ എന്നും പറഞ്ഞിട്ടുള്ള തർക്കമാണ് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്
തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് കല്യാണ സത്കാരത്തിനിടെ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക്, കുട്ടൂസൻ എന്നിവരും കണ്ടാലറിയാവുന്ന 15 പേരുമായി ആക്രമണം നടത്തുകയായിരുന്നു. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം. തന്നെ കല്യാണം വിളിച്ചില്ലെന്നും സമ്മാനമായി 200 രൂപ ഇരിക്കട്ടെ എന്നും പറഞ്ഞിട്ടുള്ള തർക്കമാണ് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്. ബാലരാമപുര കോട്ടു കാൽ ഊരുട്ടു വിള ഭദ്രകാളി ക്ഷേത്രത്തിന സമീപം അമ്മ വീട്ടിൽ അനിൽകുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ട ചടങ്ങുകൾക്കിടയിലാണ് ആയിരുന്നു ആക്രമണം നടന്നത്.
സംഭവത്തില്‍ അനിൽ കുമാറുൾപ്പെടെ മുപ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. അഭിജിത്തിനോപ്പം എത്തിയ സംഘവും അനിൽകുമാറിന്റെ ബന്ധുക്കളും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.
advertisement
കൂട്ടത്തല്ലിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊലീസുകാര്‍ക്കൊപ്പം പള്ളി വികാരിയും എത്തി ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പൊലീസ് സംരക്ഷണയിലാണ് ഇന്ന് കല്യാണം നടത്തിയത്.
പ്രതികൾക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാസങ്ങൾക്കു മുമ്പ് അനിൽകുമാറിന്റെ മകനെ അഭിജിത്ത് മർദ്ദിച്ചതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് നടന്ന സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
Location :
First Published :
November 14, 2022 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ സത്കാരത്തിലെ കൂട്ടത്തല്ല്; 15 പേർക്കെതിരെ കേസ്; കല്യാണം നടന്നത് പൊലീസ് സംരക്ഷണത്തിൽ