അര്‍ധരാത്രിയില്‍ കഞ്ചാവുലഹരിയില്‍ ജോമോന്‍ തമിഴ്നാട് സ്വദേശികളായ യുവതികള്‍ കിടന്നുറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെ മൂര്‍ച്ചയേറിയ മാര്‍ബിള്‍ പാളി വീശി ഓടിച്ചശേഷമായിരുന്നു ഇയാള്‍ യുവതികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
നടുറോഡില്‍വെച്ച് യുവതികളെ അപമാനിക്കാന്‍ ശ്രമിക്കുന്നതുകണ്ട് തടയാനെത്തിയ ആംബുലന്‍സ്‌ഡ്രൈവറെ പ്രതി കുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സിന്റെ സൈറണ്‍ ഇട്ട് ആളുകളെ കൂട്ടിയാണ് ഡ്രൈവര്‍ ജോമോനെ പിടികൂടുന്നത്. കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശിയാണ് പിടിയിലായ ജോമോന്‍ വര്‍ഗീസ്.
advertisement
ഇയാളെ നാട്ടുകാര്‍ പൊലീസിന് കൈമാറി. കോട്ടയംവില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നായിരുന്നു ജോമേനെ പിടികൂടുന്നത്.
Location :
First Published :
May 08, 2019 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരില്‍ അര്‍ധരാത്രി നാടോടി സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍