TRENDING:

Thrissur School of Drama| വിദ്യാർത്ഥിനിക്കു നേരെ ലൈംഗിക പീഡനം; ഒളിവിലായിരുന്ന സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ അറസ്റ്റിൽ

Last Updated:

കണ്ണൂരിൽ സുഹ്യത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ (Thrissur School of Drama)അധ്യാപകൻ ഡോ. എസ് സുനിൽ കുമാർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് സുനിൽകുമാറിനെ തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സുഹ്യത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
അറസ്റ്റിലായ ഡോ. എസ് സുനിൽ കുമാർ
അറസ്റ്റിലായ ഡോ. എസ് സുനിൽ കുമാർ
advertisement

സുനില്‍കുമാറിനെതിരെ വെസ്റ്റ് പോലീസ് ബലാത്സംഗ കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതിനു പിന്നാലെ സ്ഥാപനത്തിൽ നിന്നും സസ്പെഡൻഡ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Also Read-Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായാണ് പോലീസില്‍ നല്‍കിയ പരാതി. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് പോലീസ് മോശമായി പെരുമാറിയതായും ആരോപിച്ച് വിദ്യാർത്ഥികൾപ്രതിഷേധവുമായി രംഗത്തെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓറിയന്റേഷന്‍ ക്ലാസ്സിനിടെ താല്‍ക്കാലിക അധ്യാപകന്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി അധ്യാപകനായ സുനില്‍കുമാര്‍ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Thrissur School of Drama| വിദ്യാർത്ഥിനിക്കു നേരെ ലൈംഗിക പീഡനം; ഒളിവിലായിരുന്ന സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories