Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയില്‍(School of Drama) വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന(sexual harassment) പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ്(Suspended) ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ് സുനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സുനില്‍ കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.
advertisement
താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കി. വിദ്യാര്‍ഥിനിയ്ക്ക് ധാര്‍മിക പിന്തുണയുമായെത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
POCSO | വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍
മലപ്പുറം: വിദ്യാര്‍ഥിനിയെ വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിച്ച(Rape) കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍(Arrest). പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂറലി(28)യണ് പൊലീസ്(Police) പിടിയിലായത്. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയെ മന്‍സൂര്‍ പാട്ട് പഠിപ്പിച്ചിരുന്നു.
advertisement
യൂട്യൂബ് ചാനലില്‍ പാടാന്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു പാട്ടു പഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസിന് പരാതി നല്‍കി.
advertisement
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി. ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Location :
First Published :
February 28, 2022 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു


