ഹിന്ദിയിലെ പ്രമുഖ ക്രൈം സീരിയലുകളിൽ അഭിനയിച്ച നടിമാരാണിവർ. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ റോയൽ പാം ഏരിയയിൽ രണ്ടു പേരും താമസം മാറിയത്.
താമസ സ്ഥലത്തു നിന്നും 3,28,000 രൂപ മോഷണം പോയതിന് പിന്നാലെ ഇരുവരേയും വീട്ടിൽ നിന്ന് കാണാതായിരുന്നു. പേയിങ് ഗസ്റ്റ് സൗകര്യമൊരുക്കിയ സ്ത്രീ ലോക്കറിൽ സൂക്ഷിച്ച പണമാണ് കാണാതായത്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് നടിമാരും അറസ്റ്റിലായത്.
advertisement
പൊലീസിൽ നൽകിയ പരാതിയിൽ നടിമാരെ സംശയിക്കുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞിരുന്നു. സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവ(25), മോസിന മുക്താർ ഷെയ്ഖ്( 19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതികളെ ജൂൺ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
You may also like:വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി
ക്രൈം സീരിയലുകളായ ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയവയിൽ ഇരവരും വേഷമിട്ടിട്ടുണ്ട്. നിരവധി വെബ് സീരീസുകളിലും ഇവർ അഭിനയിച്ചതായി ആരേയ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഉദ്യോഗസ്ഥൻ നുതാൻ പവാർ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിനിമാ-സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിന്‍ എന്ന സജിന്‍ കൊടകരയ്‌കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ഭര്‍ത്താക്കന്മാരുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദത്തിലാവുകയും അവരെ സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ലൈംഗിക ദൃശ്യങ്ങള്‍ വീഡയോയില്‍ പകര്‍ത്തുകയും പ്രതിയുടെ തുടര്‍ന്നുളള ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ മുന്‍പ് പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്.
ഒരേ സമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഇയാളോട് ചോദിക്കുമ്പോള്‍ ഇവരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. ഇയാളെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നല്‍കുന്നതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഏതാനും ദിവസം മുന്‍പ് ഇയാളുടെ ഭീഷണിയില്‍ മനംനൊന്ത് ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.