വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി

Last Updated:

ഗുരുതരമായി പരിക്കേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി: മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടമ്മ യുവാവിന്റെ കൈവെട്ടി. ഇടുക്കി അണക്കരയിലാണ് സംഭവം. അണക്കര ഏഴാംമൈൽ സ്വദേശി മനു(30)വിന്റെ കയ്യിലാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശ്ശേരിൽ  ജോമോളാണ് വെട്ടിയത്.
. ജോമോളുടെ വീടിന് സമീപത്ത് മനു സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായത്.  ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം കണ്ടത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ ഇതിനുമുമ്പും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
കുമളി പോലീസ് സ്ഥലത്ത് പരിശോധന നടത്തി വരുന്നതോടൊപ്പം ജോമോൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുമുണ്ട്. വൈകിട്ടു തന്നെ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ജോമോളെ കണ്ടെത്താനായില്ല. ഇവർ രാത്രി തന്നെ തമിഴ്നാട് അതിർത്തിയിലേക്ക് കടന്നു എന്നതായാണ് പോലീസിൻറെ നിഗമനം.
advertisement
ഗുരുതരമായി പരിക്കേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്: മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന തൃശ്ശൂരിൽ ഉൾപ്പെടെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. മാർട്ടിൻ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
You may also like:ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും
മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മാർട്ടിൻ ജോസഫിനെ നാല് ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത് .
advertisement
മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക വിവരങ്ങള്‍ തേടി ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ട്ടിന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ത്യശൂരിലെ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. വലിയ സാമ്പത്തികമോ കാര്യമായ ജോലിയോ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement