TRENDING:

Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

Last Updated:

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കടക്കെണിയിലായ നിര്‍മാതാവിന് നേരെ വെടിവയ്പും(Firing) ഗുണ്ടാക്രമണവും(Goons Attack). സംഭവത്തില്‍ രണ്ടു പേരെപൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കോഴിക്കോട് നന്‍മണ്ടയിലാണ് സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സണ് എതിരെയാണ് ആക്രമണമുണ്ടായത്.
advertisement

മുക്കം ചെറുവാടി ചൗത്തടിക മുനീര്‍ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയില്‍ ഷാഫി (32) എന്നിവരാണു പിടിയിലായത്. വില്‍സണ് പണം കടം നല്‍കിയ ബാലുശ്ശേരി സ്വദേശിയുടെ സഹായികളാണ് വീട്ടിലെത്തി വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Also Read-POCSO | പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവ്

പത്തുവര്‍ഷം മുന്‍പ് വീട് പണയപ്പെടുത്തി ബാലുശ്ശേരി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പലിശയടക്കം 87 ലക്ഷം രൂപ മടക്കി നല്‍കിയെങ്കിലും കടംവീട്ടിയില്ലെന്ന് കാണിച്ച് ഇയാള്‍ കേസിന് പോകുകയും അതില്‍ ജപ്തി നടപടി ഉണ്ടായെന്നുമാണ് വില്‍സണ്‍ പറയുന്നത്.

advertisement

Also Read-Drug case | ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്തംഗം രാജിവെച്ചു

ജപ്തി നടപടി നേരിട്ടതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് തോക്കുമായെത്തിയ സംഘം വെടിയുതിര്‍ത്തത്. ഭാര്യയും രണ്ടു മക്കളും സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.

Also Read-POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്നാണ് വായ്പയെടുക്കേണ്ടിവന്നത്. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories