പത്തനംതിട്ട: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവും ഒരു വര്‍ഷം രൂപ പിഴയും. പ്രതിയായ റോജിന്‍ ടി രാജു(28)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയെ നിരന്തരമായി പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തിയും പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി പ്രതി ഭീഷണി തുടര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെക്കുകയുമായിരുന്നു.
പോക്‌സോ നാലാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷ അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും എന്നിങ്ങനെ 48 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നതിനാല്‍ 25 വര്‍ഷം തടവും പിഴ അടച്ചാല്‍ മതിയാകും.
Teacher Arrested|നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: വിദ്യാർത്ഥിനികളെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകനായ നിതിൻ ആണ് അറസ്റ്റിലായത്.
യൂണിഫോമിൽ നിർദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ലന്ന് ആരോപിച്ച് മർദിച്ചെന്നാണ് അധ്യാപകനെതിരെയുള്ള പരാതി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിത്തിയാണ് കൂത്തുപറമ്പ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
വെളുത്ത തട്ടത്തിന് പകരം കറുത്ത ഷാള്‍ ധരിച്ചെത്തിയതിന് വിദ്യാര്‍ഥിനികളെ മർദിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അധ്യാപകനെ രണ്ടാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തതായി സ്കൂൾ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.