TRENDING:

വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് സ്വർണവും മൊബൈൽ ഫോണുമായി മുങ്ങും; രണ്ടുപേർ പിടിയിൽ

Last Updated:

നിരവധി പെണ്‍കുട്ടികളെ ഇവർ സമാനമായ തട്ടിപ്പിന് ഇരയാക്കിയതായാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച ശേഷം അവരുടെസ്വർണവും, മൊബൈൽ ഫോണും തട്ടിയെടുത്തു കടക്കുന്ന സംഘത്തിൽപ്പെട്ട കുളത്തൂപ്പുഴ സ്വദേശികളായ രണ്ടു പെരെ ഇരവിപുരം പൊലീസ് പിടികൂടി. തൃശൂരിൽ എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന ഇരവിപുരം സ്വദേശിയായ പെൺകുട്ടിയുടെ സ്വർണം തട്ടിയെടുത്തു കടന്ന സംഭവത്തിലാണ് ഇവർ പിടിയിലായത്.
advertisement

കുളത്തൂപ്പുഴ തിങ്കൾക്കരിക്കം സാം നഗർ കളയ്ക്കാട് ഹൗസിൽ സിജിൻ സാബു (20), സാംനഗർ ഷാൻ മൻസിലിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പരിചയപ്പെട്ട ഇരവിപുരം സ്വദേശിയായ പെൺകുട്ടിയോട് ഒരു സ്വർണ ലോക്കറ്റ് വാങ്ങി വച്ചിട്ടുണ്ടെന്നും അത് തരുന്നതിനായി എവിടെ എത്തണമെന്ന് പ്രതിയായ സിജിൻ ചോദിച്ചതിനെ തുടർന്ന് പെൺകുട്ടി വീടിന്റെ ലൊക്കേഷൻ പ്രതിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഈ സ്ഥലം മനസിലാക്കിയ പ്രതികൾ ഇക്കഴിഞ്ഞ 24ന് പുലർച്ചേ രണ്ടു മണിയോടെ പെൺകുട്ടിയുടെ ഇരവിപുരത്തെ വസതിയിലെത്തി.

advertisement

പ്രതികൾ  വീടിനുള്ളിൽ കയറുകയും ലോക്കറ്റിട്ടു തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും സ്വർണമാല വാങ്ങുകയും ചെയ്തു. മാല കൈക്കലാക്കിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇരവിപുരം പോലീസ് കേസ്സേടുത്ത് അന്വേഷണം നടത്തിയപ്പോൾ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി.

TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]

advertisement

പിടിയിലാകുമ്പോൾ പ്രതിയുടെ കൈയ്യിലുണ്ടായിരുന്ന ഫോണിലെ സിം കാർഡ് ഒരു സ്ത്രീയുടെ പേരിലുള്ളതായിരുന്നു. നിരവധി പെൺകുട്ടികൾ ഇത്തരത്തിലുള്ള ഇവരുടെ തട്ടിപ്പിന് വിധേയമായിട്ടുണ്ടെന്നാണ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.

2019ൽ ഇത്തരത്തിൽഅടൂർ ഭാഗത്തു നിന്നും മൊബൈൽ ഫോൺ തട്ടികൊണ്ടു പോയിട്ടുളളതായും പൊലീസ് പറഞ്ഞു. ഇവർ തട്ടികൊണ്ടു പോയ മാല കുളത്തൂപ്പുഴയിലെ ഒരു ജൂവലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കൊല്ലം എ.സി.പി.പ്രദീപിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഓ.വിനോദ്, എസ്.ഐ.മാരായ അനീഷ്, ബിനോദ്, ഗ്രേഡ് എസ്.ഐ.സുനിൽ, എ.എസ്.ഐ.ഷിബു പീറ്റർ, സി.പി.ഓ. വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് സ്വർണവും മൊബൈൽ ഫോണുമായി മുങ്ങും; രണ്ടുപേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories