Covid 19 | ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ

Last Updated:

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തോട് അടുക്കുകയാണ്. 6,850,236 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 398,244 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടാകുന്നത്. ഒറ്റദിവസത്തിനിടെ മാത്രം 9887 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 294 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6642 ആയി.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഇതുവരെ 2,36,657 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,14,072 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,15,942 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒരു പടി മുകളിലേക്ക് കയറി ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയെ മറികടന്നാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. യുഎസ്, ബ്രസിൽ, റഷ്യ, യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
advertisement
You may also like:വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ് 19; അതീവ ജാഗ്രത [NEWS]Covid 19 | അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ; കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു [NEWS] 'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ ആകെ രോഗികളിൽ 80229 കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 2849 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും മുന്നിൽത്തന്നെയുണ്ട്. അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തോട് അടുക്കുകയാണ്. 6,850,236 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 398,244 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ
Next Article
advertisement
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

  • ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

  • പ്രതികളുടെ ജാമ്യഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്

View All
advertisement