എറണാകുളത്ത് ലഹരി മുക്ത ചികിത്സയ്ക്കുള്ള ഗുളിക മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ഗുളിക മോഷ്ടിച്ചത്. ഏരൂർ സ്വദേശി നിഖിൽ സോമൻ , തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്