കൊല്ലത്ത് കോളേജിൽ നിന്ന് ഗോവയ്ക്ക് ടൂർപോയ ബസിൽ മദ്യം കടത്തി; പ്രിൻസിപ്പൽ ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്
കൊല്ലം: കോളേജിൽ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കോളേജില്‍ നിന്നുള്ള ഗോവന്‍ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സില്‍ മദ്യം കടത്താന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. ഗോവയില്‍ ടൂര്‍ പോയത് കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.
Location :
Kollam,Kollam,Kerala
First Published :
September 23, 2023 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് കോളേജിൽ നിന്ന് ഗോവയ്ക്ക് ടൂർപോയ ബസിൽ മദ്യം കടത്തി; പ്രിൻസിപ്പൽ ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസ്