TRENDING:

അച്ഛനോപ്പം നടന്നുപോയ പതിനാറുകാരിയെ കയറിപിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Last Updated:

സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്നു വ്യാജേനെ പ്രതിയെ ഓട്ടോറിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അബു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്പറ്റ: അച്ഛനോപ്പം നടന്നുപോകവേ പ്രായപൂര്‍ത്തിയാകാത്ത മകളെ കയറിപ്പിടിച്ച കേസിൽ രണ്ടു പേർ പിടിയില്‍. പെണ്‍കുട്ടിയെ കയറിപ്പിടിച്ച യുവാവിനെയും ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളെയുമാണ് കല്പറ്റ പോലീസ് അറസ്റ്റുചെയ്തത്. പുത്തൂര്‍വയല്‍ സ്വദേശിയായ തേങ്ങിന്‍തൊടിയില്‍ നിഷാദ് ബാബു (38), പുത്തൂര്‍വയല്‍ മാങ്ങവയല്‍ സ്വദേശി കാരടിവീട്ടില്‍ അബു (51) എന്നിവരാണ് അറസ്റ്റിലായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവസ്ഥലത്ത് വച്ചുതന്നെ നിഷാദിനെ നാട്ടുക്കാര്‍ പിടികൂടിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്നു വ്യജേനെ പ്രതിയെ ഓട്ടോറിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അബു.

Also read-യുവതിയുമൊന്നിച്ച്‌ മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

രക്ഷപ്പെടുന്നതിനിടെ പുത്തൂര്‍വയലില്‍വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛനോപ്പം നടന്നുപോയ പതിനാറുകാരിയെ കയറിപിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories