അടൂരില്‍ യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി ഷീബാ ദാസെന്ന് പോലീസിനോട് പേര് പറഞ്ഞിട്ടുള്ള യുവതിയെ ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലുള്ള ലോഡ്ജ് മുറിയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം.
ഡിസംബര്‍ 11 ന് രാവിലെ 10 നാണ് ഇരുവരും അടൂരിലെ ലോഡ്ജിലെത്തി മുറി എടുത്തത്. ഇതേദിവസം തന്നെ ഷീബയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ചെവിയില്‍ നിന്ന് ചോരയുമൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.