ഇവരിൽ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇതിനു മുൻപും ഇത്തരത്തിൽ ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. ഇതിനെ തുടർന്ന് പഴയന്നൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു ഇതോടെയാണ് രാത്രിയിൽ പോലീസ് പട്രോളിങ് ആരംഭിച്ചിരുന്നു.ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ശ്മശാനത്തിലൊന്നാണ് പാമ്പാടി ഭാരതപ്പുഴയോരത്തെ ഐവർമഠം. ശ്മശാനത്തിന്റെ നാലുവശത്തും ചുറ്റുമതിൽ കെട്ടി ഉയർത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Location :
Kottayam,Kottayam,Kerala
First Published :
April 06, 2024 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവില്വാമല ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ചവർ പിടിയിൽ