പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
2018-ലുണ്ടായ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്.
കോഴിക്കോട്: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.
സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.
Also read-കാസർഗോഡ് 4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജീവനൊടുക്കിയ നിലയില്‍
2018-ലുണ്ടായ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
April 06, 2024 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിൽ