TRENDING:

Fake Currency | വീട്ടിൽ കള്ളനോട്ട് അടിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; പ്രിന്‍ററും 44500 രൂപയും പിടിച്ചെടുത്തു

Last Updated:

പിടിയിലായവരുടെ വീട്ടിൽനിന്ന് 110 ക​ള്ള​നോ​ട്ടു​ക​ളും വ്യാ​ജ നോ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന പ്രി​ന്‍റ​റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
തി​രു​വ​ന​ന്ത​പു​രം: വീട്ടിൽനിന്ന് കള്ളനോട്ടും നോട്ട് പ്രിന്‍റ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്താണ് സംഭവം. ക​ര​വാ​രം ആ​ഴാം​കോ​ണം മു​ല്ല​മം​ഗ​ലം മേ​ലേ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ശോ​ക് കു​മാ​ര്‍ (36), ആ​റ്റി​ങ്ങ​ല്‍ കൊ​ല്ല​മ്ബു​ഴ പാ​ല​സ് റോ​ഡി​ല്‍ വി​ജ​യാ​ഭ​വ​നി​ല്‍ ശ്രീ​വി​ജി​ത്ത് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇവരുടെ വീട്ടിൽനിന്ന് 110 ക​ള്ള​നോ​ട്ടു​ക​ളും വ്യാ​ജ നോ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന പ്രി​ന്‍റ​റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടുത്തു. ഇതു കൂടാതെ 44500 രൂ​പ​യു​ടെ യ​ഥാ​ര്‍​ഥ ക​റ​ന്‍​സി​ക​ളും പൊലീസ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എസ്.പി ദി​വ്യ ഗോ​പി​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രതികളെ പിടികൂടിയത്.

പൊലീസ് ജീപ്പിൽനിന്ന് ചാടി പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ പോലീസ് ജീപ്പിൽ നിന്ന് ചാടിയ ആൾ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തിനു തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂന്തുറ പോലീസ് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ല. പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിന് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയത്. നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൂന്തുറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

advertisement

ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ ബൈക്കിൽ മിനിലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത് പള്ളത്തുവെച്ച്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച്‌ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

advertisement

Also Read-Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് മരിച്ച യുവാക്കളെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഐഎസ്‌എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് പൊലീസിന് നല്‍കിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Fake Currency | വീട്ടിൽ കള്ളനോട്ട് അടിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; പ്രിന്‍ററും 44500 രൂപയും പിടിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories