ഉച്ചയ്ക്ക് 12.30 ന് ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് കടയുടമയുടെ മകൻ സഫീദിനെ കടയ്ക്കുള്ളിൽ നിന്നും വിളിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്നു ഇരുവരും ചേർന്ന് സഫീദിനെ അക്രമിച്ചതായി ഇവർ ഗാന്ധിനഗർ പോലീസിന് മൊഴി നൽകി. ആക്രമത്തിൽ നിന്നും സഫീദ് രക്ഷപ്പെടുത്താനാണ് പിതാവ് മുഹമ്മദ് ഹുസൈൻ എത്തിയത്. ഇതോടെ അക്രമം പിതാവ് മുഹമ്മദ് ഹുസൈന് നേരെയും ഉണ്ടായി.
മുളക് സ്പ്രേ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് അക്രമത്തിന് ഇരയായ മുഹമ്മദ് ഹുസൈനും മകൻ സഫീദും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റൊരു ശാരീരികമായ ആക്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി. മുളക് ശരീരത്തിൽ വീണതിനാൽ ഉണ്ടായ നീറ്റൽ മാത്രമാണ് ഇരുവർക്കും ഉള്ളത്. അതുകൊണ്ടുതന്നെ പ്രാഥമിക ചികിത്സക്ക് ശേഷം ഇവർ പോലീസിന് മൊഴി നൽകാൻ എത്തി.
advertisement
അക്രമത്തിന്റെ ശബ്ദം കേട്ട് പ്രദേശത്തുള്ളവർ
ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി സംഘം ഓടിരക്ഷപെട്ടു. ഇവർ സ്ഥലത്തെത്തിയ ബൈക്കിന്റെ നമ്പർ നാട്ടുകാർ ശേഖരിച്ച് പൊലീസിനു കൈമാറിയിട്ടുണ്ട്. സംഭവം ഉണ്ടായതിനാൽ തൊട്ടുപിന്നാലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Also Read- മരിക്കുന്നതിന് മുമ്പ് നഗ്നനായി ഓടുന്ന ദൃശ്യം സിസിടിവിയിൽ; കൊച്ചിയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹത
കുടുംബപ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ ആകുന്നില്ല എന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. നാട്ടുകാർ നൽകിയ ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബപ്രശ്നം എന്ന സൂചന ലഭിച്ച സാഹചര്യത്തിൽ ഇവരുടെ ബന്ധുക്കൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതായി ഗാന്ധിനഗർ പോലീസ് വ്യക്തമാക്കി.
വൈകാതെ തന്നെ പ്രതികളെ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അക്രമി സംഘത്തിന് മോഷണം ഉൾപ്പെടെ മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും പോലീസ് വിലയിരുത്തുന്നു. കടയുടമയെ ആയ മുഹമ്മദ് ഹുസൈന്റെ മകൻ സഫീദിനെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത് എന്നും ഗാന്ധിനഗർ പോലീസ് കണക്കുകൂട്ടുന്നു. ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘത്തിൽ ഉണ്ടായിരുന്നവർ യുവാക്കൾ ആയിരുന്നുവെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതായാലും അക്രമത്തിനിരയായവരുടെ മൊഴി വിശ്വാസത്തിൽ എടുത്തുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം ഇപ്പോൾ ഉള്ളത്.
