മാർച്ച് 14 രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായ വയോധിക സേലം കോർപറേഷനിലെ ഗോരിമേട് എന്ന സ്ഥലത്തുള്ള അവരുടെ വീടിന് മുന്നിൽ പതിവുപോലെ കിടന്നുറങ്ങുകയായിരുന്നു.
ഏതാണ്ട് ഒരു മണിയോടെ വീടിന് മുന്നിൽ മദ്യപിച്ചെത്തിയ യുവാക്കൾ ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ആക്രമണത്തിന് ശേഷം ഇരുവരും ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ വയോധിക മാർച്ച് 15 രാവിലെ ആശുപത്രിയിൽ എത്തി പീഡനവിവരം ഡോക്ടർമാരെ അറിയിച്ചു.തുടർന്ന് ഡോക്ടർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി മൊഴി രേഖപ്പെടുത്തി.
advertisement
വയോധികയുടെ ബന്ധുക്കൾ പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് രവികുമാർ എന്ന 26 കാരനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നു.
Location :
Salem,Tamil Nadu
First Published :
Mar 16, 2026 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി വീടിനു മുന്നിൽ കിടന്നുറങ്ങിയ 66 കാരിയെ രണ്ട് യുവാക്കൾ അതിക്രൂരമായി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
