TRENDING:

തൃശ്ശൂരിൽ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

Last Updated:

ചാവക്കാട് സ്വദേശി നിസാർ ആണ് പോലീസ് സംഘത്തെ ആക്രമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: ചാവക്കാട് സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാർ ആണ് പോലീസ് സംഘത്തെ ആക്രമിച്ചത്. എസ്.ഐ. ശരത്, സി.പി.ഒ. ടി. അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നിസാറിനെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ആക്രമണം നേരിട്ടത്.
News18
News18
advertisement

പരിക്കേറ്റ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ എസ്.ഐ. ശരത്തിന്റെ കൈക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. നിസാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

summary : Two police officers in Thrissur were stabbed when they attempted to arrest an accused in an assault case in Chavakkad. The accused Nisar attacked the police team Sub-Inspector Sharath and Civil Police Officer T. Arun. while officers were trying to apprehend him in connection with a case where he had assaulted his own brother.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശ്ശൂരിൽ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
Open in App
Home
Video
Impact Shorts
Web Stories