TRENDING:

പകൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും, രാത്രിയിൽ കവർച്ച;കോഴിക്കോട് 2 തമിഴ്നാട് സ്വദേശികൾ പിടിയിൽ

Last Updated:

സംഘത്തിലെ മൂന്നാമനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പയ്യോളി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന യുവാക്കളെ പയ്യോളി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്. ദേശീയപാതയോരത്തെ വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടുമാസമായി മോഷണം നടത്തിവരികയായിരുന്നു ഇവർ. സംഘത്തിലെ മൂന്നാമനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
News18
News18
advertisement

പകൽ സമയങ്ങളിൽ ആക്രിക്കച്ചവടക്കാരും സെപ്റ്റിക് ടാങ്ക് ക്ലീനർമാരുമായി വേഷം മാറിയാണ് പ്രതികൾ

ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തിയിരുന്നത്. കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിലുള്ള എട്ടോളം വീടുകളിൽ പ്രതികൾ

കവർച്ച നടത്തിയതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടുമാസമായി നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ച മോഷണപരമ്പരയ്ക്കാണ് ഇതോടെ അന്ത്യമായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോഷണം നടന്ന വീടുകളുടെ പരിസരത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഗുഡ്‌സ് ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പോലീസിനൊപ്പം നാട്ടുകാരും ജാഗ്രതാ സമിതിയും ചേർന്ന് നടത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ കഴിഞ്ഞ ദിവസം പുലർച്ചെയോടെ പ്രതികൾ വലയിലായത്. കവർച്ച നടത്തിയ സാധനങ്ങൾ കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പകൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും, രാത്രിയിൽ കവർച്ച;കോഴിക്കോട് 2 തമിഴ്നാട് സ്വദേശികൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories